09 August Sunday

ആനയും പുലിയും ക്ലാസ് മുറിയില്‍; വേറിട്ട കാഴ്ചകളുമായി മൂര്‍ക്കനാട് സ്‌കൂള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

കൊളത്തൂര്‍> ആനയും പുലിയുമിറങ്ങുന്ന ക്ലാസ്മുറിക്കാഴ്ചകളുമായാണ് മൂര്‍ക്കനാട് എഇഎംഎയുപി സ്‌കൂള്‍ കുരുന്നുകളിലേക്ക് എത്തുന്നത്. ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ പശുവും ആടും കുരങ്ങനും പാമ്പും സൂര്യനും ചന്ദ്രനും ഉപഗ്രഹങ്ങളുമെല്ലാം കണ്ടറിയാം.

ഓണ്‍ലൈന്‍ പഠനത്തിലെ പുത്തന്‍ സാധ്യതകള്‍ പങ്കുവയ്ക്കുന്ന ക്ലാസുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. പ്രീ പ്രൈമറിക്കാര്‍ക്കായാണ് മൃഗങ്ങളും സൂര്യനുമെല്ലാം ത്രിമാന രൂപങ്ങളായി അധ്യാപകര്‍ക്കൊപ്പം ക്ലാസ്മുറിയിലെത്തുന്ന വീഡിയോ തയ്യാറാക്കിയത്. അധ്യാപകന്‍ വി ശ്യാമാണ് ഇതിനു പിന്നില്‍.

സിന്ധു, സുനിത, ജയശ്രീ തുടങ്ങിയ അധ്യാപകരാണ് ആദ്യഘട്ട ക്ലാസുകള്‍ അവതരിപ്പിച്ചത്. വിദ്യാലയത്തിന്റെ യു ട്യൂബ് ചാനലും വാട്സാപ്പ് ഗ്രൂപ്പുകളും വഴി ക്ലാസ്സുകള്‍ കുട്ടികളിലേക്ക് എത്തിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പൊതുവിദ്യാലയം ഓഗ്മെന്റഡ് റിയാലിറ്റിയില്‍ ഓണ്‍ലൈന്‍ ക്ലാസ് വീഡിയോ സജ്ജമാക്കുന്നത്.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top