22 September Friday

കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു; അടുത്ത 5 ദിവസം ഇടിയോടെയുള്ള മഴയ്‌ക്ക്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

തിരുവനന്തപുരം > കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/  മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത. ജൂൺ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് ( Biparjoy) അതി തീവ്ര ചുഴലിക്കാറ്റായി (Very Severe Cyclonic Strom ) സ്ഥിതി ചെയ്യുന്നു. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോർജോയ്  അടുത്ത 24 മണിക്കൂറിൽ വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള 3 ദിവസം  വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് കിഴക്കൻ ബംഗാൾ ഉൾകടൽ ന്യൂനമർദ്ദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതി ശക്തമായ ന്യൂന മർദ്ദമായി ( Well Marked Low Pressure Area) ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത അഞ്ച്‌ ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത. ജൂൺ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top