17 January Sunday

കോഴിക്കോട്‌ കോവിഡ്‌ രോഗിക്ക്‌ പീഡനം; ജീവനക്കാരന്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 16, 2020

കോഴിക്കോട്‌> മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി.കഴിഞ്ഞ ദിവസം രാത്രി 11.30നാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്.

ജീവനക്കാരനായ അശ്വിനാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് രോഗി അത്തോളി പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു.കഴിഞ്ഞ വ്യാഴാഴ്ചയാണ് രോഗി കോവിഡ് പോസിറ്റീവായി ആശുപത്രിയിലെത്തുന്നത്. രജിസ്ട്ര റിൽ പേരിനൊപ്പം  ചേർത്ത മൊബൈൽ നമ്പറിൽ വിളിച്ച് അനാവശ്യം പറഞ്ഞതായും വാട്സ് അപ്പിൽ അശ്ലീല വാചകങ്ങൾ പറഞ്ഞതായും പരാതിയുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പി പി ഇ കിറ്റണിഞ്ഞ് എത്തിയ ജീവനക്കാരൻ രോഗിയോട് ഡോക്ടർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ജീവനക്കാരനോടൊപ്പം പോയ രോഗിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. കുതറി ഓടിയ രോഗി ഡോക്ടറോട് പരാതി പറഞ്ഞു. അത്തോളി പോലീസ് രോഗിയുടെ മൊഴിയെടുത്തു. ജീവനക്കാരനെ സസ്പെൻ്റ് ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top