16 October Wednesday

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങൾക്കിടയിൽ ആദ്യം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

തിരുവനന്തപുരം> 'അമ്മ' മുൻ പ്രസിഡന്റ് മോഹൻലാൽ ശനിയാഴ്ച മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്തുവച്ച് ഇന്ന് ഉച്ചയ്ക്കാണ് താരം മാധ്യമങ്ങളെ കാണുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലുണ്ടായ വിവാദങ്ങൾക്കിടെ ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളുടെ മുന്നിലെത്തുന്നത്.

തലസ്ഥാനത്ത് നാലോളം പരിപാടികളിൽ ശനിയാഴ്ച മോഹൻലാൽ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം നടൻ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അമ്മ പ്രതികരിക്കാതിരുന്നത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖാണ് മാധ്യമങ്ങളെ കണ്ടത്. പിന്നാലെ ലൈം​ഗിക പീഡന ആരോപണം നേരിട്ട നടൻ സെക്രട്ടറി സ്ഥാനം രാജിവച്ചു.

സംഘടനയിൽ അഭിപ്രായഭിന്നതയും ആരോപണങ്ങളും രൂക്ഷമായതിനെ തുടർന്ന് മറ്റ് അംഗങ്ങളും രാജിവച്ച് ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. ഈ കൂട്ടരാജിയിലും ഭിന്നത ഉണ്ടായിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top