17 February Sunday

ഖാദി ബോർഡിനോട്‌ 50 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ മോഹൻലാൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

തിരുവനന്തപുരം >  ഖാദി ബോർഡിനോട‌് 50 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട‌് നടൻ മോഹൻലാലിന്റെ വക്കീൽ നോട്ടീസ‌്. മോഹൻലാൽ ചർക്കയിൽ നൂൽ നൂൽക്കുന്നതായി കാണിച്ചുള്ള ഒരു ടെക്സ‌്റ്റൈൽ ഷോപ്പിന്റെ പരസ്യം പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ഖാദി ബോർഡ‌് നടനും കടയ്ക്കും നോട്ടീസ‌് അയച്ചിരുന്നു. ഇതിനോട‌് കടയുടമ പ്രതികരിച്ചില്ല.  എന്നാല്‍ നോട്ടീസ് പ്രതിഛായക്ക‌് കളങ്കമേൽപ്പിച്ചതായി കാണിച്ച‌് നടൻ വക്കീൽ നോട്ടീസ‌് അയക്കുകയായിരുന്നെന്ന‌് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ‌് വൈസ‌് ചെയർപേഴ‌്സൺ ശോഭന ജോർജ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

14 ദിവസത്തിനുള്ളിൽ 50 കോടി നൽകുകയോ പരസ്യമായോ മാധ്യമങ്ങളിൽക്കൂടിയോ മാപ്പ‌് പറയുകയോ ചെയ്യണമെന്നാണ‌് നോട്ടീസിൽ പറയുന്നത‌്.  സ്വകാര്യ കമ്പനി വിൽക്കുന്ന പവർലൂം വസ്ത്രവുമായി ചർക്കയ്ക്ക‌് ഒരു ബന്ധവും ഇല്ലാത്തതിനാലാണ‌്  പരസ്യം പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ടത‌്. തെറ്റ‌് ചെയ്തില്ലെന്ന‌് ഉത്തമബോധ്യം ഉള്ളതിനാൽ മാപ്പ‌് പറയില്ലെന്നും ശോഭന ജോർജ‌് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top