18 July Thursday

'നമ്മുടെ കളക്ടറെന്താ... എപ്പോഴും നീല ഷര്‍ട്ട് ധരിക്കുന്നത്...?'

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

കൊച്ചി > 'നമ്മുടെ കളക്ടറെന്താ... എപ്പോഴും നീല ഷര്‍ട്ട് ധരിക്കുന്നത്...?' ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയെക്കുറിച്ച് എറണാകുളത്തുകാര്‍ കൗതുകത്തോടെ പങ്കുവയ്ക്കുന്ന ചോദ്യമാണിത്. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും നേരിട്ട് കണ്ടാലും അദ്ദേഹം ഏറെയും അണിയുന്നത് നീല ഷര്‍ട്ടാണ്. അപ്പോള്‍ ജനങ്ങളില്‍ കളക്ടറിന്റെ നീലഷര്‍ട്ടിനെക്കുറിച്ച് കൗതുകമുണ്ടാകുന്നത് സ്വാഭാവികം.

എന്തായാലും കളക്ടര്‍ തന്നെ നീലഷര്‍ട്ട് അണിയുന്നതിന് പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി. മുഹമ്മദ് വൈ സഫീറുള്ള സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം അണിയേണ്ടി വന്ന യൂണിഫോമുകളുടെ നിറമെല്ലാം നീലയായിരുന്നു. എന്‍ജിനീയറിങ് പഠിക്കുമ്പോഴും അതുകഴിഞ്ഞ് ടാറ്റ കണ്‍സള്‍ട്ടന്‍സിയിലെത്തിയപ്പോഴും യൂണിഫോമിന്റെ നിറം നീല. ഐബിഎമ്മിലെത്തിയപ്പോള്‍ അവിടത്തെ യൂണിഫോമും നീല. അങ്ങനെ നീല നല്ല നിറമായി തോന്നി തുടങ്ങി. അങ്ങനെയാണ് കൂടുതലായി നീല ഷര്‍ട്ടുകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത്.  നീല നിറം മനോഹരമായ നിറമാണെന്നും അദ്ദേഹം പറഞ്ഞു

 


പ്രധാന വാർത്തകൾ
 Top