18 January Tuesday

മൊഫിയയുടെ മരണം: ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻUpdated: Sunday Nov 28, 2021

ആലുവ > മൊഫിയ പർവീൺ കേസിൽ ക്രൈംബ്രാഞ്ച്‌ പ്രാഥമിക അന്വേഷണം ആരംഭിച്ചു. പ്രതികളെ  കസ്‌റ്റഡിയിൽ കിട്ടാൻ അന്വേഷകസംഘം അപേക്ഷ നൽകി. തിങ്കളാഴ്ച കോടതി അപേക്ഷ പരിഗണിക്കും.

പ്രതികളുടെ ജാമ്യാപേക്ഷയും തിങ്കളാഴ്ച കോടതി പരിഗണിക്കും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

നിയമവിദ്യാർഥിനി മൊഫിയ പർവീണ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നാണ്‌ മരിച്ചത്‌.  പ്രതികളായ ഭർത്താവ് മുഹമ്മദ് സുഹൈൽ, ബാപ്പ യൂസഫ്, ഉമ്മ റുഖിയ എന്നിവരെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതികളെ ആലുവ മജിസ്ട്രേട്ട്‌ കോടതി റിമാൻഡ്‌ ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌‌പി വി രാജീവിനാണ് അന്വേഷണച്ചുമതല.

പ്രതികളെ വിട്ടുകിട്ടുന്നതോടെ ശാസ്ത്രീയ അന്വേഷണവും തെളിവെടുപ്പും ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top