12 December Thursday

മൊബൈല്‍ റീചാര്‍ജ് തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

തിരുവനന്തപുരം > മൊബൈല്‍ റീചാര്‍ജ് തട്ടിപ്പനെതിരെ ജാ​ഗ്രത വേണമെന്ന് കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നുവെന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. തട്ടിപ്പ് സംഘം നൽകുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് യുപിഐ പിന്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍ നിന്ന്  പണം നഷ്ടമാകും. ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in  എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പോലീസിൽ റിപ്പോർട്ട് ചെയ്യണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top