22 October Tuesday

ജയിലുകളിൽ മൊബൈൽ ഫോൺ ഉപയോഗം തടയാൻ ജാമറുകൾ സ്‌ഥാപിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

തിരുവനന്തപുരം> ജയിലുകളിൽ മൊബൈൽഫോൺ ഉപയോഗം തടയാൻ ജാമറുകള്‍ സ്ഥാപിക്കുമെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ  നിയമസഭയെ അറിയിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാപ്രശ്‌നങ്ങളെ സംബന്ധിച്ച് കെ സി ജോസഫ് ഉന്നയിച്ച സബ്മിഷന്  മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജയിലുകളിൽ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്‌.  ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് ഇതെല്ലാം കടത്തുന്നത്. ഈ സാഹചര്യത്തില്‍ ജയിലുകളിലെ പരിശോധന കര്‍ശനമാക്കും. ജയില്‍ കവാടത്തിലെ പരിശോധനയ്ക്ക് തണ്ടര്‍ബോള്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള സ്‌കോര്‍പിയന്‍സിനെ നിയോഗിക്കും.

സംസ്ഥാനത്തെ ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top