10 November Sunday

മനോഹരം മഹാവനം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

എംജി സർവകലാശാലയിലെ വിദ്യാർഥികൾ മിയാവാക്കി വനത്തിൽ

 കോട്ടയം > എവിടെയും നിറഞ്ഞുകാണുന്ന പച്ചപ്പ്‌, കിളികളുടെ കലപില ശബ്‌ദം, മനസിനെയും ശരീരത്തെയും തണുപ്പിക്കുന്ന കാലാവസ്ഥ, ഒന്നിലേറെ കുളങ്ങൾ, തടയണ, പേരറിയുന്നതും അറിയാത്തതുമായ അനേകം ജീവജാലങ്ങൾ; പറഞ്ഞുവരുന്നത്‌ ഏതെങ്കിലും കാടിനെയോ, വന്യജീവി സങ്കേതത്തെയോ പറ്റിയല്ല. കേരളത്തിലെ ഒരു സർവകലാശാലാ ക്യാമ്പസിനെ കുറിച്ചാണ്‌. കോട്ടയം അതിരമ്പുഴയിലുള്ള എംജി സർവകലാശാലയുടെ ആസ്ഥാനത്ത്‌ എത്തിയാൽ ഉറപ്പായും ഒരു സംരക്ഷിത വനമേഖല സന്ദർശിച്ച അനുഭവമുണ്ടാകും. സർവകലാശാലാ ക്യാമ്പസിലെ പന്ത്രണ്ട്‌ ഹെക്ടർ സ്ഥലത്ത്‌ സ്വാഭാവിക വനമാതൃക സൃഷ്‌ടിച്ചിട്ടുണ്ട്‌.

 ‘ജീവക’ എന്ന പേര്‌ നൽകിയ ഈ വനം പരിസ്ഥിതിശാസ്‌ത്ര സ്‌കൂളിന്റെ ലൈവ്‌ ലബോറട്ടറിയാണ്‌. ഈ സംവിധാനമുള്ള ഏക ക്യാമ്പസും എംജിയാണ്‌. ഇതോടൊപ്പം ‘മിയാവാക്കി’ വനവും കൃഷിത്തോട്ടവും എല്ലാം കൂടി ചേരുമ്പോൾ ഹരിത ക്യാമ്പസ്‌ എന്ന സങ്കൽപ്പം യാഥാർത്ഥ്യമാകുകയാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top