23 April Tuesday

അജന്യക്കും ഉബീഷിനും ആത്മവിശ്വാസം പകർന്ന്‌ മന്ത്രി കെ കെ ശൈലജ; നിപാ മോചിതരെ കാണാൻ മന്ത്രിയെത്തിയത്‌ പ്രത്യേക സുരക്ഷാവസ്‌ത്രങ്ങളില്ലാതെ

ആർ രഞ‌്ജിത‌്Updated: Sunday Jun 10, 2018

കോഴിക്കോട‌്>
നിപാ വൈറസിനെ പൊരുതിത്തോൽപ്പിച്ച അജന്യയും ഉബീഷും അതിരറ്റ സന്തോഷത്തിലാണ‌്. മരുന്നിന്റെ മണമുള്ള ആശുപത്രി മുറിവിട്ട‌് ഇരുവരും വീട്ടിലേക്ക‌് മടങ്ങുന്നു. അജന്യ തിങ്കളാഴ‌്ചയും ഉബീഷ‌് വ്യാഴാഴ‌്ചയും മെഡിക്കൽ  കോളേജ‌് ആശുപത്രി വിടും.  24 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ മടങ്ങുന്ന ഇരുവർക്കും ആത്മവിശ്വാസവും ആശംസയും നൽകാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ  ഞായറാഴ‌്ച വൈകിട്ട‌് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തി.

സുരക്ഷാവസ‌്ത്രങ്ങളൊന്നും അണിയാതെയാണ‌് മന്ത്രിയും കൂടെയുള്ളവരും എത്തിയത‌്. രണ്ടുപേരോടും മന്ത്രി സംസാരിച്ചു. ഒന്നും ഭയപ്പെടേണ്ടെന്നും ഏത‌് സാഹചര്യത്തിലും സർക്കാർ കൂടെയുണ്ടാകുമെന്നും  ഉറപ്പുനൽകി. എ പ്രദീപ‌്കുമാർ എംഎൽഎ, ആരോഗ്യവകുപ്പ‌് ഡയറക്ടർ ഡോ. ആർ എൽ സരിത, കലക്ടർ യു വി ജോസ‌്, ആശുപത്രി സൂപ്രണ്ട‌് ഡോ. കെ ജി സജീത്ത‌്കുമാർ, പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ, ഡോ. ജി അരുൺകുമാർ  എന്നിവരും ഒപ്പമുണ്ടായിരുന്നു.  ഇരുവർക്കും ഒരാഴ‌്ച വീട്ടിൽ പൂർണവിശ്രമം വേണം.  ഇരുവരും വൈറസിനെ അതിജീവിച്ചതിനെക്കുറിച്ചുള്ള പഠനം വേണ്ടിവരുമെന്നും  മന്ത്രി മാധ്യമങ്ങളോട‌് പറഞ്ഞു.

പുറത്തിറങ്ങുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്ന‌് നേഴ‌്സിങ്ങ‌് വിദ്യാർഥിയായ  അജന്യ പറഞ്ഞു.

‘എല്ലാവരോടും നന്ദി. സർക്കാരിനോടും ഡോക്ടർമാരോടും നേഴ‌്സുമാരോടും പറഞ്ഞാൽ തീരില്ല. എന്റെ ജീവൻ അവരെല്ലാം ചേർന്ന‌് തിരിച്ചുതന്നു.  ഒത്തിരി സന്തോഷം. ഇനി കൂട്ടുകാർക്കൊപ്പം ചേർന്ന‌് പഠനം പൂർത്തിയാക്കണം. പിന്നെ നേഴ‌്സിന്റെ വെള്ളക്കുപ്പായമണിഞ്ഞ‌്  സേവനത്തിനായി സമർപ്പിക്കണം’

19കാരിയുടെ വാക്കുകളിൽ ഒടുങ്ങാത്ത ആത്മവിശ്വാസം. ജനറൽ നേഴ‌്സിങ‌് രണ്ടാം വർഷ വിദ്യാർഥിനിയായ അജന്യക്ക‌് പരിശീലനത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ എത്തിയപ്പോഴാണ‌് വൈറസ‌് പിടിപെട്ടത‌്.  മെയ‌് 18ന‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ദിവസം അബോധാവസ്ഥയിലായ ശേഷമാണ‌് ജീവിതത്തിലേക്ക‌് തിരിച്ചെത്തുന്നത‌്.  മകളുടെ തിരിച്ചുവരവിൽ അച്ഛൻ ശ്രീധരനും അമ്മ വിജിതയും സന്തോഷം മറച്ചുവെക്കുന്നില്ല. 

‘എന്റെ മകളെ തിരിച്ചുതന്നവരോട‌് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്ന‌്’ ശ്രീധരൻ പറഞ്ഞു.

   വീട്ടിലേക്ക‌് മടങ്ങുന്നതിന്റെ  ആശ്വാസത്തിലും  നഷ്ടപ്പെട്ട ഭാര്യയുടെ ഓർമകൾ  മലപ്പുറം ജില്ലയിലെ വെന്നിയൂർ സ്വദേശിയായ ഉബീഷിനെ നൊമ്പരപ്പെടുത്തുന്നു. വൈറസ‌് വിട്ടൊഴിഞ്ഞശേഷം അച്ഛൻ ഉണ്ണികൃഷ‌്ണനും ആശുപത്രിയിൽ കൂടെയുണ്ട‌്. മരണവൈറസിന്റെ പിടിയിൽനിന്നും രക്ഷിച്ച ‌എല്ലാവരോടും  അകമഴിഞ്ഞ നന്ദിയുണ്ടെന്ന‌് ഉബീഷ‌് പറഞ്ഞു.

‘ സർക്കാർ ചെയ‌്തത‌് മഹത്തായ സേവനമാണ‌്. രോഗം പടരാതെ നോക്കാൻ സർക്കാരിന്റെ  ജാഗ്രതക്കായി’.

ഉബീഷിനും ഭാര്യ ഷിജിതക്കും വൈറസ‌് പകർന്നത‌് മെഡിക്കൽ കോളേജിൽനിന്നാണ‌്. ഷിജിത മെയ‌് 20ന‌് മരിച്ചു. ഉബീഷിന്റെ വിവാഹം കഴിഞ്ഞിട്ട‌് ഒരുവർഷമേ ആയിരുന്നുള്ളു.കോഴിക്കോട‌്

ഉബീഷിനും ഭാര്യ ഷിജിതക്കും വൈറസ‌് പകർന്നത‌് മെഡിക്കൽ കോളേജിൽനിന്നാണ‌്. ഷിജിത മെയ‌് 20ന‌് മരിച്ചു. ഉബീഷിന്റെ വിവാഹം കഴിഞ്ഞിട്ട‌് ഒരുവർഷമേ ആയിരുന്നുള്ളു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top