തിരുവനന്തപുരം > മന്ത്രിയപ്പൂപ്പന് മുന്നില്‍ പാട്ടുപാടാന്‍ കഴിയാത്തതില്‍ വിങ്ങിപ്പൊട്ടിയ കുരുന്നുകളെ സമാധാനിപ്പിച്ച് അവര്‍ക്കൊപ്പം ഫോട്ടോയുമെടുത്ത് മന്ത്രി വി ശിവന്‍കുട്ടി. പാങ്ങോട് കെ വി യുപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിലാണ് സംഭവം. സ്കൂള്‍ ബാന്‍ഡ് സംഘത്തിലുണ്ടായിരുന്ന അംന എസ് അൻസറും,അസ്ന ഫാത്തിമയുമായിരുന്നു ഈശ്വരപ്രാര്‍ഥന പാടേണ്ടിയിരുന്നത്.
എന്നാല്‍, ബാന്‍ഡ് മേളത്തിന് ശേഷം പരിപാടി തുടങ്ങി കുട്ടികളെ ക്ഷണിച്ചെങ്കിലും അവരെ കാണാത്തതിനാന്‍ മൗനപ്രാര്‍ഥനയോടെ ചടങ്ങ് ആരംഭിച്ചു. ഇതോടെ പ്രാര്‍ഥന ചൊല്ലാൻ കഴിയാത്തതില്‍ കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനുമായി സംസാരിച്ച ശേഷം കുട്ടികള്‍ക്ക് പ്രാർത്ഥന ചൊല്ലാന്‍ അവസരം നല്‍കി. ഇതോടെ കുട്ടികള്‍ ഡബിള്‍ ഹാപ്പി. കുട്ടികള്‍ക്കൊപ്പമുള്ള ചിത്രവും മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..