തിരുവനന്തപുരം> സംസ്ഥാനത്തെ സ്‌കൂളുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിനം നടപ്പിലാക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുതിയ തീരുമാനത്തോട് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും സന്തോഷത്തോടെ സഹകരിച്ചു.
കഴിഞ്ഞ അധ്യയന വർഷം 204 ദിവസമായിരുന്നു പ്രവൃത്തി ദിനം. ഇതിൽ 164 ദിവസം മാത്രമാണ് കുട്ടികൾക്ക് പഠിക്കാനായി ലഭിച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 220 പ്രവൃത്തി ദിനങ്ങൾ വരെയാകാമെന്നും ഇത്തവണ 210 പ്രവൃത്തി ദിനമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..