17 September Tuesday

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗങ്ങളിൽ ക്രിമിനൽ ആക്റ്റിവിറ്റി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കും: മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

തിരുവനന്തപുരം> ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗങ്ങളിൽ ഏതെങ്കിലും ക്രിമിനൽ ആക്റ്റിവിറ്റി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ രീതിയിൽ കോടതിയിൽ സമർപ്പിക്കുന്നതിന് സർക്കാരിനു മുന്നിൽ യാതൊരു തടസ്സവുമില്ല. പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടാലും പൂർണമായ റിപ്പോർട്ട് കൈമാറാൻ സർക്കാർ തയാറാണെന്ന് മന്ത്രി പറഞ്ഞു. സിനിമാ കോൺക്ലേവ് സംസ്ഥാനത്ത് ഒരു നയ രൂപീകരണത്തിനു വേണ്ടി മാത്രമാണ്.

ഡബ്ല്യുസിസി അംഗങ്ങൾക്ക് മുഖ്യമന്ത്രിയേയോ, വകുപ്പുതല മന്ത്രിയേയോ നിർദ്ദേശങ്ങൾ നൽകുന്നതിനായി കാണുന്നതിൽ യാതൊരു തടസ്സവുമില്ലെന്നും മന്ത്രി പറഞ്ഞു. കോൺക്ലേവിൻ്റെ കാര്യങ്ങൾ മന്ത്രിതലത്തിൽ തീരുമാനിച്ചു കൊണ്ടിരിക്കുകയാണ്. ഡ്രാഫ്റ്റിൻ്റെ നാല് ഭാഗങ്ങൾ തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top