Deshabhimani

യുഡിഎഫിൽ ഇരട്ട അംഗത്വം വേണ്ടിവരും: ശാഖയ്ക്ക് ഇടം കൊടുത്ത ആളും കാവൽ നിന്നയാളുമൊല്ലം ഒപ്പമുണ്ട്- മന്ത്രി പി രാജീവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 05:43 PM | 0 min read

കൊച്ചി> യുഡിഎഫിൽ ഇനി ഇരട്ട അംഗത്വം വേണ്ടിവരുമെന്ന് മന്ത്രി പി രാജീവ്. ശാഖയ്ക്ക് ഇടം കൊടുത്ത ആളും തിരികൊളുത്തിയ ആളും കാവൽ നിന്നയാളും യുഡിഎഫിലുണ്ട്. പാലക്കാട്ടെ യുഡിഎഫ്‌ വിജയം വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമായുണ്ടായതാണെന്നും മന്ത്രി പറഞ്ഞു.

ചേലക്കര എൽഡിഎഫ്‌ഭരണത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് ആണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ്  ചേലക്കരയിലെ വിജയമെന്നും മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. ഭരണവിരുദ്ധവികാരമില്ലെെന്ന് ചേലക്കര തെളിയിച്ചു.

ആലത്തൂർ ലോകസഭാ മണ്ഡലം എൽഡിഎഫ് ജയിച്ചപ്പോഴും ചേലക്കര മണ്ഡലത്തിലെ ലീഡ് കുറഞ്ഞത് ഭരണവിരുദ്ധ വികാരം കാരണമെന്നാണ് കോൺഗ്രസ് പറഞ്ഞത്. അങ്ങനെയെങ്കിൽ ഇപ്പോൾ ഇരട്ടിയിലധികം ലീഡ് കൂടിയത് ഭരണത്തിന് അനുകൂലമായ അംഗീകാരമായിട്ടാണല്ലോ കാണേണ്ടതെന്ന് മന്ത്രി ചോദിച്ചു.

 



deshabhimani section

Related News

0 comments
Sort by

Home