12 November Tuesday

രണ്ടു മണിക്കൂർ പെയ്ത മഴ മേയർക്ക് "പ്രത്യേക പ്രതിഭാസം', ഒരാഴ്‌ചനീണ്ട അതിതീവ്ര മഴ ചെന്നിത്തലക്ക്‌ "മനുഷ്യനിർമ്മിത ദുരന്തം'-എം എം മണി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

ദുരന്തമുഖങ്ങളിൽ പുറംതിരിഞ്ഞു നിൽക്കുകയും യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും  ചെയ്യുന്ന  കോൺഗ്രസ് നേതാക്കൾ  'പ്രത്യേക പ്രതിഭാസങ്ങളും', 'ദുരന്തങ്ങളുമായി' മാറുകയാണെന്ന്‌ മന്ത്രി എം എം മണി ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ പെയ്ത മഴയിൽ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയർക്ക് "പ്രത്യേക പ്രതിഭാസം' മാത്രമായാണ്‌ തോന്നുന്നത്‌. എന്നാൽ കഴിഞ്ഞവർഷം ഒരാഴ്ചയിലേറെ തുടർച്ചയായി പെയ്ത അതിതീവ്ര മഴയിൽ വെള്ളപ്പൊക്കമുണ്ടായത് കൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടർക്കും "മനുഷ്യനിർമ്മിത ദുരന്ത'മാണെന്നും ഇത്തരം നേതാക്കൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

എം എം മണിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം...


കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ പെയ്ത മഴയിൽ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയർക്ക് "പ്രത്യേക പ്രതിഭാസം' മാത്രം.
കഴിഞ്ഞവർഷം ഒരാഴ്ചയിലേറെ തുടർച്ചയായി പെയ്ത അതിതീവ്ര മഴയിൽ വെള്ളപ്പൊക്കമുണ്ടായത് കൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടർക്കും "മനുഷ്യനിർമ്മിത ദുരന്തം'.

യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും, ദുരന്തമുഖങ്ങളിൽ പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന ഇത്തരം കോൺഗ്രസ്സുകാർ യഥാർത്ഥത്തിൽ 'പ്രത്യേക പ്രതിഭാസങ്ങളും' 'ദുരന്തങ്ങളും' ആയി മാറുകയാണ്.


മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top