Deshabhimani

ചൂരൽമല ​ദുരന്തം‌: മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഹായം ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിച്ചെന്ന് മന്ത്രി കെ രാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 07:13 PM | 0 min read

എറണാകുളം > മുണ്ടക്കൈ–ചൂരൽമല ​ദുരന്തത്തെ ചെറുതാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നിരന്തരം നടത്തുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഹായം ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിച്ചുവെന്നും മെമ്മോറാണ്ടം കിട്ടിയില്ല എന്ന് അമിത് ഷാ പറഞ്ഞാൽ അത് മാധ്യമങ്ങൾ പോലും വിശ്വസിക്കില്ലെന്നും കാനം രാജേന്ദ്രൻ അനുസ്മരണത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

എസ്ഡിആർഎഫ് ഫണ്ട് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ ചെലവഴിക്കാൻ സാധിക്കുകയുള്ളൂ, എസ്ഡിആർഎഫ് മാന​ദണ്ഡങ്ങൾക്കുള്ളിൽ നിന്നാൽ ദുരന്തബാധിതർക്ക് കൃത്യമായ സഹായങ്ങൾ നൽകാൻ സാധിക്കില്ല. അതിനാലാണ് വായനാടിനു വേണ്ടി അധിക സഹായം കേരളം ആവശ്യപ്പെട്ടത്. കോടതി പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും എസ്ഡിആർഎഫ് ഫണ്ട് സംബന്ധിച്ച കണക്ക് കൃതമായി കേരളം കോടതയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം വിഷയത്തിൽ സർക്കാർ വീണ്ടും കോടതിയെ സമീപിക്കുമെന്നും മുനമ്പം നിവാസികൾക്കായി നികുതി അടയ്ക്കാനുള്ള അവകാശത്തിന് കോടതിയിൽ വാദിക്കുമെന്നിം മന്ത്രി കെ രാജൻ പറഞ്ഞു. ജുഡീഷ്യൽ കമ്മീഷൻ വഴി മുനമ്പം പ്രശ്നത്തിന് പരിഹാരം കാണും. മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്നും മന്ത്രി പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home