20 January Monday

പികെവി പുരസ്കാരം മന്ത്രി കെ കെ ശൈലജയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

കോട്ടയം >പതിമൂന്നാമത് പി കെ വി പുരസ്‌കാരത്തിന് ആരോഗ്യ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തു. പൊതു രംഗത്തെയും പാർലമെന്ററി രംഗത്തെ യും സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്‌കാരം.

10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജൂലൈ 12ന്  വൈകിട്ട് 4.30ന് പികെവിയുടെ ജന്മ നാടായ കിടങ്ങൂരിൽ ഗവ ബോയ്സ് എൽ പി സ്കൂൾ അങ്കണത്തിൽ  ചേരുന്ന സമ്മേളനത്തിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ സമ്മാനിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top