കോട്ടയം> സ്വകാര്യ പണമിടപാട് സ്ഥാപനമായ മിനി മുത്തൂറ്റ് നിധി ലിമിറ്റഡിൽ വ്യാപക ക്രമക്കേടുകൾ നടത്തി ഒരു കോടിയിൽപരം രൂപാ തട്ടിയ മാനേജർ പിടിയിൽ. പാലാ ശാഖയില്‍ തട്ടിപ്പ് നടത്തിയ ശാഖാ മാനേജര്‍ കാഞ്ഞിരപ്പള്ളി വലിയപറമ്പില്‍ അരുണ്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. പത്തോളം ബ്രാഞ്ചുകളുടെ സോണല്‍ ഹെഡ് കൂടിയാണ് അരുണ്‍. കമ്പനി ഓഡിറ്റിംങിൽ തട്ടിപ്പ് പുറത്തായതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. സ്ഥാപനത്തിലെ മറ്റ് രണ്ട് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ് . ഇവര്‍ക്കെതിരെയും കേസ് എടുത്തു.
സ്വര്‍ണപ്പണയ ഇടപാടുകളിലാണ് ദീർഘകാലമായി ഇയാൾ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിവന്നത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് സ്ഥാപനത്തിൽ പരിശോധനകള്‍ അധികം ഇല്ലാതിരുന്നതിൻ്റെ മറവിലായിരുന്നു തട്ടിപ്പ്. സ്വര്‍ണം പണയം വയ്ക്കാനെത്തുന്നവര്ക്ക് കൃത്യമായി തുക നൽകി, ലഭിച്ച സ്വര്‍ണത്തിന്റെ അളവ് കൂട്ടിക്കാണിച്ച് അതിനുള്ള തുക എഴുതിയെടുത്തായിരുന്നു തട്ടിപ്പ്. സ്വര്‍ണം പൊതിയുന്ന കവറുകളുടെ എണ്ണംകൂട്ടിയും അളവ് കൂട്ടിക്കാണിച്ചിരുന്നു തിരിമറി. ഇടപാടുകാര്‍ നല്കുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പുതിയ പണയ ഇടപാട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
കമ്പനി അധികൃതര്‍ നടത്തിയ ഓഡിറ്റിംഗിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ ഓഡിറ്റിംഗില്‍ ഒരുകോടിയിലധികം രൂപയുടെ തിരിമറി കണ്ടെത്തി. തുടര്‍ന്ന് അധികൃതര്‍ പാലാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ അരുണിനെ പാലാ ഡിവൈഎസ്പി ഡിവൈഎസ്പി സാജു വര്‍ഗീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പാലാ സിഐ അനൂപ് ജോസ്, എസ്ഐ തോമസ്, എഎസ്ഐ ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ്, സിപിഒമാരായ ഗോപകുമാര്‍, ജോജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..