22 October Tuesday

ക്ഷീരകർഷകർക്ക്‌ മിൽമയുടെ തുണ; പാലിന്‌ ഒന്നര രൂപ അധികം നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

കോഴിക്കോട്‌ > പ്രളയ ദുരിതാശ്വാസമായി മിൽമ ജൂലൈ മാസത്തിൽ സംഭരിച്ച പാലിന് 3.1 കോടി രൂപ അധിക വില നൽകും.- ലിറ്ററിന് ഒന്നരരൂപയാണ്‌ അധിക വില നൽകുക. മിൽമ  മലബാർ മേഖലാ യൂണിയൻ ഭരണസമിതി യോഗത്തിലാണ്‌ തീരുമാനം.
 
 ജൂലൈയിൽ സംഭരിച്ച 206.88 ലക്ഷം ലിറ്റർ പാലിന് 310.32 ലക്ഷം - രൂപയാണ് മലബാറിലെ ആറ് ജില്ലകളിലെ ക്ഷീരകർഷകർക്ക് അധിക പാൽവിലയായി നൽകുന്നത്‌. ജൂലൈ 21 മുതൽ 31 വരെയുള്ള അധികവില  ക്ഷീരസംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്  മുൻകൂറായി നൽകും.
   
 ദുരിതമനുഭവിക്കുന്ന കർഷകർക്ക് രണ്ടു മാസത്തേക്ക് -സബ്സിഡി നിരക്കിൽ തീറ്റ വസ്തുക്കളും എത്തിക്കും. ഇതനുസരിച്ച് വൈക്കോൽ (അഞ്ച്‌രൂപ), സൈലേജ് എന്നിവ (നാല്‌ രൂപ) സബ്സിഡി നിരക്കിലാണ്‌ നൽകുക. - മലബാർ യൂണിയൻ,  പ്രളയബാധിത ദിനങ്ങളിൽ നിലമ്പൂരും വയനാടുമായി  22 ലക്ഷം രൂപയുടെ കാലിത്തീറ്റ ഉൾപ്പെടെയുള്ള തീറ്റ വസ്തുക്കൾ സൗജന്യമായി -നൽകിയിരുന്നു.

  അഞ്ചര ലക്ഷം രൂപയുടെ പാലും.  നാശനഷ്ടം സംബന്ധിച്ച വിശദാംശം  ലഭിച്ച ശേഷം കൂടുതൽ സഹായകരമായ പാക്കേജ് നടപ്പാക്കുമെന്ന് -അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ  യൂസഫ് കോറോത്ത്, മാനേജിങ്‌ -ഡയറക്ടർ കെ എൻ വിജയകുമാരൻ എന്നിവർ അറിയിച്ചു.




 


പ്രധാന വാർത്തകൾ
 Top