28 January Saturday

ഒന്നുമുതൽ 
മിൽമ പാൽ 
ലിറ്ററിന്‌ 6 രൂപ കൂടും ; 5 രൂപ കർഷകന്‌ 
അധികം ലഭിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022


പാലക്കാട്‌
ഉൽപ്പാദനച്ചെലവിലുണ്ടായ ഗണ്യമായ വിലവർധന കണക്കിലെടുത്ത്‌  മിൽമ, പാൽ വില ലിറ്ററിന്‌ ആറു രൂപ വർധിപ്പിക്കും.  ഡിസംബർ  ഒന്നുമുതൽ  വിലകൂട്ടുമെന്ന്‌ മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ എസ്‌ മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധനയുടെ ആനുപാതികമായ 83.75 ശതമാനം (5.025 രൂപ) കർഷകന്‌ ലഭിക്കും. ക്ഷീര സഹകരണ സംഘങ്ങൾക്കും വിതരണക്കാർക്കും വർധനയുടെ 5.75 ശതമാനം വീതവും ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്‌ 0.50 ശതമാനവും നൽകും. 3.50 ശതമാനം മിൽമയ്‌ക്കും 0.50 ശതമാനം പ്ലാസ്‌റ്റിക്‌ നിർമാർജന ഫണ്ടിലേക്കും വകയിരുത്തും. 2019ലാണ്‌ അവസാനമായി മിൽമ പാലിന്‌ വിലവർധിപ്പിച്ചത്‌. അന്ന്‌ നാലുരൂപയാണ്‌ കൂട്ടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top