24 May Friday

ഗർഭിണിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; കമ്പിളി വിൽപ്പനക്കെത്തിയ ഇതരസംസ്ഥാന സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

കൊല്ലം> കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരൻ പിടിയിൽ. കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. വീടുകള്‍ കയറിയിറങ്ങി കമ്പിളിപ്പുതപ്പ് വില്‍ക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം.

വീട്ടില്‍ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആക്രമിച്ചത്. യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ച പ്രതിയെ തിരച്ചിലിനൊടുവില്‍ പൊലീസ് പിടികൂടുകയായിരുന്നു


പ്രധാന വാർത്തകൾ
 Top