26 May Tuesday

അതിഥി തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തൃപ്‌തികരമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

കൊച്ചി > അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തൃപ്തികരമെന്ന് ഹൈക്കോടതി വിലയിരുത്തി. ലോക് ഡൗണ്‍ കാലത്ത് കൈക്കൊണ്ട നടപടികള്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ വിശദീകരിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് നന്ദി രേഖപ്പെടുത്തി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കത്ത് നല്‍കിയതായും സര്‍ക്കാര്‍ ബോധിപ്പിച്ചു.

തൊഴിലാളികള്‍ സാമൂഹിക അകലം പാലിക്കാതെയാണ് ക്യാമ്പുകളില്‍ കഴിയുന്നതെന്ന് അമികസ് ക്യൂറി കോടതിയെ അറിയിച്ചു. ആദ്യം സാമുഹിക സുരക്ഷിതത്വം ഉണ്ടാവട്ടെ എന്നും സാമുഹിക സുരക്ഷിതത്വം ഇല്ലാതെ സാമൂഹിക അകലം ഉണ്ടായിട്ടു കാര്യം ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ പ്രാദേശിക-ജില്ലാ-സംസ്ഥാന തലത്തില്‍  കാര്യക്ഷമമായ നിരീക്ഷണം ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയും നോഡല്‍ ഓഫീസറും സംയുക്തമായി പ്രവര്‍ത്തിക്കണം. അപ്പോള്‍ സൂക്ഷ്മതലത്തില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ പറ്റുമെന്നും കോടതി അഭിപ്രായപ്പെട്ടു.

പല കോണ്‍ട്രാക്ടര്‍മാരും തൊഴിലാളികളെ പുറത്താക്കുന്ന അവസ്ഥ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ കുറഞ്ഞുവെന്നും അമിക്കസ് ക്യൂറി അറിയിച്ചു. കരാറുകാരുമായി നേരിട്ട് ബന്ധം ഇല്ലാത്ത ആളുകള്‍ ഉണ്ടെന്നും അവര്‍ ഏജന്റുമാര്‍ വഴിയാണ്  വന്നതെന്നും ഇവര്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടന്നും അവര്‍ക്കായി സാമുഹിക അടുക്കള ഉണ്ടെന്നും കോടതിയെ അറിയിച്ചു. [അമിക്കസ് ക്യൂറി അടക്കമുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസ് 17 ലേക്ക് മാറ്റി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top