25 May Monday

5000 ക്യാമ്പ്‌; 1,70,000ലേറെ അതിഥിത്തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

തിരുവനന്തപുരം> സംസ്ഥാനത്ത്‌ അയ്യായിരത്തോളം ക്യാമ്പുകളിലായി 1,70,000ലേറെ അതിഥിത്തൊഴിലാളികളെ പാർപ്പിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു. അതിഥിത്തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല കരാറുകാർക്കാണ്.  അവർ നൽകുന്ന താമസസൗകര്യം തൊഴിൽ കഴിഞ്ഞുള്ള സമയത്തേക്കാണ്. അതിനാലാണ്‌ തൊഴിലാളികളെ കൂടുതൽ സൗകര്യപ്രദമായ ക്യാമ്പുകളിലേക്ക് മാറ്റിയത്‌. ഭക്ഷണത്തിന്റെ കാര്യത്തിലും ഇടപെട്ടു. 

കേരളീയ ഭക്ഷണമല്ല; അവരുടേതായ പ്രത്യേക ഭക്ഷണമാണ് വേണ്ടതെന്നുവന്നപ്പോൾ അത് ലഭ്യമാക്കാൻ കലക്ടർമാർ മുഖേന നടപടി സ്വീകരിച്ചു. ഭക്ഷണത്തിനുപകരം ഭക്ഷ്യവസ്തുക്കൾ മതിയെന്നു പറഞ്ഞവർക്ക് അവ നൽകി.

വൈദ്യസഹായത്തിനും സംവിധാനമുണ്ടാക്കി. ബുദ്ധിമുട്ട്‌ വരാതിരിക്കാൻ  നിരന്തരം  ഇടപെടുന്നു. എന്നിട്ടും അവരെ തെറ്റിദ്ധരിപ്പിച്ച്‌ ഇളക്കിവിടാൻ നടത്തിയ ശ്രമം ഈ നാടിനെതിരായ നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top