20 September Friday

എംജി തെരഞ്ഞെടുപ്പ്‌: കോട്ടയം കോളേജുകളിൽ എസ്‌എഫ്‌ഐ മാത്രം; 37ൽ 37

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

കോട്ടയം > എംജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ആകെയുള്ള 37 കോളേജിലും എസ്‌എഫ്‌ഐയ്‌ക്ക്‌ ജയം. നേരത്തെ 18 കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചിരുന്നു. 19 ക്യാമ്പസുകളിലാണ്‌ ഇന്ന്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഇതിൽ എല്ലായിടത്തും എസ്‌എഫ്‌ഐ വൻവിജയം നേടി.

കങ്ങഴ പിജിഎം കോളേജ്-, ഡിബി കോളേജ് തലയോലപ്പറമ്പ്, പുതുപ്പള്ളി എസ്എൻ കോളേജ്, എസ്എൻ കോളേജ് കുമരകം, എംഇഎസ് എരുമേലി, ശ്രീമഹാദേവ കോളേജ് വൈക്കം, ഡിബി കോളേജ് കീഴൂർ, വിശ്വഭാരതി ഞീഴൂർ, ഐഎച്ച്ആർഡി ഞീഴൂർ, ഹെൻട്രി ബേക്കർ പൂഞ്ഞാർ, മണർകാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ്, സെന്റ് സ്റ്റീഫൻ പാലാ, മാർ കുര്യാക്കോസ് കോളേജ് പാലാ, പുല്ലരിക്കുന്ന്‌ ഐസിജെ സിപിഎഎസ്‌എസ്‌, ഏറ്റുമാനൂരപ്പൻ കോളേജ്, ഐഎച്ച്ആർഡി കാഞ്ഞിരപ്പള്ളി, സെന്റ്‌ ജോസഫ്‌ ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ്‌ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നത്‌.


പ്രധാന വാർത്തകൾ
 Top