28 November Saturday

യാത്രകൾ പലത്‌ ; ഏജൻസി ഒന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


കൊച്ചി
യാത്രക്കാരുടെ ആവശ്യത്തിനും സൗകര്യത്തിനും അനുസരിച്ച് പൊതുഗതാഗതം ഒരുക്കുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നവംബര്‍ ഒന്നിന് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പകല്‍ 2.30ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ കൊച്ചി കോര്‍പറേഷന്‍ പരിധിയിലാകും അതോറിറ്റി പ്രവര്‍ത്തിക്കുക. തുടര്‍ന്ന് ജിഡയുടെയും ജിസിഡിഎയുടെയും പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

റെയില്‍വേ, മെട്രോ, ബസ്, ടാക്‌സി, ഓട്ടോറിക്ഷ, സൈക്കിള്‍ തുടങ്ങിയ ഗതാഗതമാര്‍ഗങ്ങള്‍ ഏകോപിപ്പിച്ചാണ് യാത്രക്കാരന്റെ താല്‍പ്പര്യമനുസരിച്ചുള്ള ഗതാഗതമാര്‍ഗം ഒരുക്കുന്നത്. ഗതാഗതമാര്‍ഗങ്ങളുടെ ഏകോപനം ഉറപ്പാക്കാൻ ബസ് സര്‍വീസുകളെ ഉള്‍പ്പെടുത്തി കമ്പനിയും ഓട്ടോ സര്‍വീസുകളെ ഒന്നിപ്പിക്കുന്ന സൊസൈറ്റിയും രൂപീകരിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ കീഴിലുള്ള സൈക്കിളുകളും പ്രയോജനപ്പെടുത്തും. സൈക്കിള്‍ യാത്രയ്ക്കായി നഗരത്തില്‍ പ്രത്യേക പാതകൾ സജ്ജമാകും. കാല്‍നടയാത്രക്കാര്‍ക്കുള്ള പാതകള്‍ ഭിന്നശേഷിസൗഹൃദമാക്കും.

പൊതുഗതാഗത ഏകോപനം, നടത്തിപ്പ്, നിയന്ത്രണം, ആസൂത്രണം, മേല്‍നോട്ടം, റോഡ് അറ്റകുറ്റപ്പണികള്‍ എന്നിവയാണ് അതോറിറ്റിയുടെ ചുമതല. ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിലെല്ലാം അതോറിറ്റി രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചിട്ടില്ല.

കൊച്ചി നഗരത്തില്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സിംഗപ്പൂരിലെ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശങ്ങളും കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്. ഗതാഗതമന്ത്രിയാണ് അതോറിറ്റി അധ്യക്ഷന്‍. ഗതാഗത സെക്രട്ടറി ഉപാധ്യക്ഷനും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top