15 October Tuesday

മെഡിസെപ്‌ പദ്ധതി

ജി രാജേഷ‌് കുമാർUpdated: Thursday Aug 1, 2019

തിരുവനന്തപുരം
സംസ്ഥാനചരിത്രത്തിന്റെ ഭാഗമാകുന്ന രണ്ട്‌ സുപ്രധാന നടപടികൾക്കാണ്‌ വ്യാഴാഴ്‌ച തുടക്കമാകുന്നത്‌. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന  മെഡിസെപ്‌ പദ്ധതിയാണ്‌ പ്രധാനം. മറ്റൊന്ന്‌ ജീവനക്കാർക്ക്‌ ശമ്പളം ട്രഷറി വഴി വിതരണം ചെയ്യുന്നതും.

ബജറ്റിൽ പ്രഖ്യാപിച്ച സാർവത്രിക ആരോഗ്യ സുരക്ഷാപദ്ധതിയിലേക്കുള്ള രണ്ടാമത്തെ ചുവടുവയ്‌പാണ്‌ മെഡിസെപ്‌. കാരുണ്യ സമഗ്ര ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയിലൂടെ (കാസ്‌പ്‌) 42 ലക്ഷത്തിൽപരം കുടുംബങ്ങൾക്ക്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ ചികിത്സാ സഹായം ഉറപ്പാക്കാനായി. രണ്ടാംഘട്ടമായ മെഡിസെപ്പിൽ സർക്കാർ ജീവനക്കാർക്കും സർവീസ്‌ പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സാ സഹായം നൽകാനായി.  20 ലക്ഷത്തോളം വരുന്ന, സർക്കാർ നിശ്ചയിച്ച പ്രീമിയം അടയ്‌ക്കാൻശേഷിയുള്ള കുടുംബങ്ങളും പദ്ധതിയുടെ ഭാഗമാകുന്നതോടെ സാർവത്രിക ആരോഗ്യ സുരക്ഷാപദ്ധതി ഉറപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന ഉന്നതിയിലേക്ക്‌ കേരളമെത്തും.


പ്രധാന വാർത്തകൾ
 Top