04 December Friday

വിദ്യാഭ്യാസ തട്ടിപ്പ്‌: ആര്യാടന്‍ ഷൗക്കത്തിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020

കോഴിക്കോട് > വിദ്യാഭ്യാസ തട്ടിപ്പുകേസിലെ പ്രതിക്ക് അനര്‍ഹമായ സഹായങ്ങള്‍ ചെയ്തു നല്‍കിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട് യൂണിറ്റ് ഓഫീസില്‍ രാവിലെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വിദ്യാഭ്യാസ തട്ടിപ്പുകേസിലെ പ്രതി  സിബി വയലിനെ കഴിഞ്ഞ ദിവസവും ഇഡി ചോദ്യം ചെയ്തിരുന്നു. സിബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൗക്കത്തിനെ വീണ്ടും വിളിച്ച് വരുത്തിയത്.

നിലമ്പൂര്‍ നഗരസഭ ചെയര്‍മാനായിരിക്കെ സിബിയില്‍ നിന്ന് വന്‍തുക കൈപ്പറ്റി, എഫ്‌സിഐ ഡയറക്ടര്‍ ആക്കാനെന്ന പേരില്‍ ഇയാളില്‍ നിന്ന് കോഴ വാങ്ങി തുടങ്ങിയ ആക്ഷേപങ്ങള്‍ ഷൗക്കത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിലമ്പൂര്‍ സ്വദേശി സി ജി ഉണ്ണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് കേസ് ഇഡിക്ക് കൈമാറുകയായിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top