03 December Tuesday

തിരുവനന്തപുരത്തിന്റെ വികസന മാതൃക; വാര്‍ത്തയാക്കി മധ്യപ്രദേശിലെ പത്രം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

തിരുവനന്തപുരം
വികസനപ്രവർത്തനങ്ങളിലൂടെ ആ​ഗോളതലത്തിൽ അം​ഗീകാരം നേടിയ കോർപറേഷനെ കുറിച്ചുള്ള വാർത്ത മധ്യപ്രദേശിലെ ദിനപത്രത്തിൽ. മധ്യപ്രദേശിൽ പ്രസിദ്ധീകരിക്കുന്ന ദൈനിക് ഭാസ്കർ പത്രത്തിലാണ് തിരുവനന്തപുരം കോർപറേഷനെയും മേയർ ആര്യ രാജേന്ദ്രനെയും പരാമർശിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചത്.

യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് ​ഗ്ലോബൽ പുരസ്കാരം നേടിയ ഇന്ത്യയിലെ ഏക ന​ഗരമെന്ന നിലയിലാണ് കോർപറേഷന്റെ വികസനമാതൃകകൾ വിവരിച്ചുള്ള വാർത്ത എൻഡിഎ ഭരിക്കുന്ന മധ്യപ്രദേശിലെ പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മധ്യപ്രദേശിൽ പ്രാവർത്തികമാക്കാവുന്ന വികസനങ്ങൾ വാർത്തയിൽ പ്രതിപാദിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top