കാഞ്ഞങ്ങാട്> ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന മുസ്ലിംലീഗ് നേതാവ് എം സി ഖമറുദീൻ എംഎൽഎയെ ആറ് കേസിൽക്കൂടി ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) റിമാൻഡുചെയ്തു. ഹൊസ്ദുർഗ് കോടതിയിൽ ഖമറുദ്ദീനെതിരെ 87 കേസുണ്ട്. 37 കേസിൽ ജാമ്യം അനുവദിച്ചു.
രണ്ടാം പ്രതി ടി കെ പൂക്കോയതങ്ങൾ ഒളിവിൽ പോയിട്ട് ഒന്നര മാസം പിന്നിട്ടു. ജനറൽ മാനേജരും തട്ടിപ്പുകേസിൽ കൂട്ടുപ്രതിയുമായ സൈനുൽ ആബിദിന് ഹൊസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചു. ചന്തേര പൊലീസ് രജിസ്റ്റർചെയ്ത ഒരു കേസു മാത്രമേ സൈനുൽ ആബിദിനെതിരെ ഹൊസ്ദുർഗ് കോടതിയിൽ നിലവിലുള്ളൂ. മറ്റ് കോടതികളിലേതുൾപ്പെടെ ഏഴ് കേസിൽ ഇയാൾ പ്രതിയാണ്.
മൂന്ന് കേസുകളിൽ ഖമറുദ്ദീൻ നൽകിയ ജാമ്യഹർജി കാസർകോട് സിജെഎം കോടതി വിധിപറയാൻ മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..