Deshabhimani

സന്ദീപിനെ പോലൊരു വർഗീയതയുടെ കാളിയനെ കഴുത്തിലണിയാൻ കോൺഗ്രസിനെ കഴിയൂ: മന്ത്രി എം ബി രാജേഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 02:38 PM | 0 min read

പാലക്കാട്> നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ സന്ദീപ് വാര്യരെ പോലുള്ള വർഗീയതയുടെ കാളിയനെ കഴുത്തിലണിഞ്ഞ് അലങ്കാരമായി കൊണ്ടുനടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് മന്ത്രി എം ബി രാജേഷ്.

സിപിഐ എമ്മും ഇടതുപക്ഷവും വർഗീയതയുടെ കാര്യത്തിൽ ഒരിഞ്ച് വിട്ടുവീഴ്ചയ്ക്കില്ല. സന്ദീപിനെ സിപിഐ എമ്മിൽ എടുക്കുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ല. സന്ദീപ് വാര്യർ ഇപ്പോഴും വർഗീയയതയും വിദ്വേഷപ്രചരണവും തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നല്ല മനുഷ്യനായതുകൊണ്ട് സന്ദീപ് വാര്യരെ കുറിച്ച് എ കെ ബാലൻ മോശം വാക്കുകൾ ഉപയോഗിക്കാതിരുന്നതാണ്. എല്ലാവരും വി ഡി സതീശനെ പോലെയല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
 



deshabhimani section

Related News

0 comments
Sort by

Home