Deshabhimani

പരാജയം ഉറപ്പിച്ച കോൺഗ്രസ്‌ വർഗീയത ആയുധമാക്കുന്നു: എം ബി രാജേഷ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 06:23 PM | 0 min read

പാലക്കാട്‌> പരാജയം ഉറപ്പിച്ച കോൺഗ്രസ്‌ വർഗീയത ആയുധമാക്കി അടവിറക്കുകയാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌. എൽഡിഎഫ്‌ എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തു.   ഒരേ ഉള്ളടക്കമല്ല കൊടുത്തത്‌. രണ്ട്‌ പത്രങ്ങളിൽ വന്നത്‌  മാത്രം വിവാദമായതെങ്ങനെ. പത്രത്തിന് എങ്ങനെ മതം ചാർത്തി കൊടുക്കാൻ പറ്റുമെന്നും അദ്ദേഹം ചോദിച്ചു.

പത്രപരസ്യത്തിൽ എന്താണ് വിവാദം. പത്രത്തിൽ കൊടുത്തിരിക്കുന്നതെല്ലാം സന്ദീപ്‌ വാര്യരുടെ ഫെയ്സ്‌ബുക്ക്‌ പോസ്‌റ്റുകളായി  നിലനിൽക്കുന്നു. തിരിച്ചടി കിട്ടുമെന്ന പരിഭ്രാന്തിയിലാണ് കള്ളപ്രചാരണം. തെറ്റായി പറഞ്ഞിട്ടുണ്ടെങ്കില്‍ സന്ദീപിന് വേണ്ടി ഷാഫി പറമ്പില്‍ കേസ് കൊടുക്കട്ടെയെന്നും എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാൻ ഷാഫി പറമ്പലിനോ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനോ ധൈര്യമുണ്ടോയെന്നും എം ബി രാജേഷ് ചോദിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home