Deshabhimani

നിയമത്തിന് മുകളില്‍ ആരെയും പറക്കാന്‍ അനുവദിക്കില്ല: എം ബി രാജേഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 01:53 PM | 0 min read

തിരുവനന്തപുരം> ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമത്തിന് മുകളില്‍ ആരെയും പറക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി എംബി രാജേഷ്. കേസെടുക്കണോയെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒറ്റ നിലപാടേയുള്ളൂ. കമ്മീഷനെ വെക്കാന്‍ അറിയാമെങ്കില്‍ നടപടി സ്വീകരിക്കാന്‍ അറിയാമെന്നും മന്ത്രി പറഞ്ഞു.

 ഇത്തരക്കാരെ വാഴ്ത്തിയത് സര്‍ക്കാരല്ല. ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും മന്ത്രി രാജേഷ് വിശദമാക്കി.അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടിയും സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാന്‍ ആവശ്യമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് എകെ ബാലനും പ്രതികരിച്ചു.



 



deshabhimani section

Related News

0 comments
Sort by

Home