15 December Sunday

മാതൃയാനം പദ്ധതി: 3048 അമ്മമാര്‍ക്ക് സഹായം ലഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

ഫയല്‍ ചിത്രം

തിരുവനന്തപുരം > പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയില്‍ ഇതുവരെ 3048 അമ്മമാര്‍ക്ക് സൗജന്യ യാത്രാസഹായം നല്‍കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതിനായി ഈവര്‍ഷം ജനുവരി മുതല്‍ 36,69230 രൂപ ചെലവഴിച്ചതായി കെ ദാസന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.

മികച്ച പരിചരണം നല്‍കി സുഖപ്രസവം പ്രദാനം ചെയ്യുക മാത്രമല്ല, അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കാനും പിണറായി വിജയന്‍ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് മാതൃയാനം. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആവുന്നതോടെ സൗജന്യ ടാക്‌സി കാര്‍ മുന്നിലെത്തും. വീട്  എത്ര ദൂരെയാണെങ്കിലും അമ്മയെയും കുഞ്ഞിനെയും സുഖമായി വീട്ടിലെത്തിക്കും. ദൂരപ്രദേശത്തുനിന്ന് വരുന്ന പാവപ്പെട്ടവര്‍ക്കും കൂടെ ആരുമില്ലാത്തവര്‍ക്കും ഏറെ സഹായകമാവുന്നതാണ് പദ്ധതി. കോഴിക്കോട് ജില്ലയില്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആവുമ്പോള്‍ ഇതുവരെ യാത്രയ്ക്ക് 500 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇത് ദീര്‍ഘദൂര യാത്രയ്ക്ക് തികയാറില്ല. അതിനാലാണ് പണം നല്‍കുന്നത് നിര്‍ത്തി ടാക്‌സി ഏര്‍പ്പാടാക്കാന്‍ തീരുമാനിച്ചത്. ടാക്‌സി ഉടമകളും സര്‍ക്കാരുമായുള്ള കരാര്‍ അനുസരിച്ചാണ് പദ്ധതി നടത്തിപ്പ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top