20 February Wednesday

ദുഷ്‌പ്രചരണം പൊളിഞ്ഞു; നുണ വാര്‍ത്ത ഒടുവില്‍ മാതൃഭൂമി മുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച 'മാതൃഭൂമി' ഒടുവില്‍ വാര്‍ത്തമുക്കി തടിതപ്പി. മാതൃഭൂമി ഓണ്‍ലൈനില്‍ നിന്നാണ് വാര്‍ത്ത പിന്‍വലിച്ചിരിക്കുന്നത്. മുന്‍പ് നല്‍കിയ വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പേജ് ലഭ്യമല്ല എന്ന വിവരമാണ് ലഭിക്കുന്നത്. മാതൃഭൂമി പത്രത്തിലാണ് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്.

പ്രളയശേഷം കേരളം ദുരിതമനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രി മധുരയില്‍ ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ പരിപാടിയില്‍ പങ്കെടുത്തുവെന്നായിരുന്നു മാതൃഭൂമി നല്‍കിയ വാര്‍ത്ത. എന്നാല്‍ മധുരയിലെ പരിപാടി നടന്ന വര്‍ഷം വാര്‍ത്തയില്‍ ബോധപൂര്‍വം മറച്ചുവെച്ചിരുന്നു.

2017 നവംബര്‍ ആറിനായിരുന്നു ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ ദേശീയ സമ്മേളനം മധുരയില്‍ നടന്നത്. മഹാപ്രളയം കേരളത്തില്‍ സംഭവിച്ചത് 2018 പകുതിയോടെയും. കണക്കിലെ ഈ പൊരുത്തമില്ലായ്മ മറച്ചുവെച്ചുകൊണ്ടാണ് പുതിയ നുണയുമായി മാതൃഭൂമി ഇറങ്ങിയത്. കരുതിക്കൂട്ടി വ്യാജവാര്‍ത്തയുമായി ഇറങ്ങിയ മാതൃഭൂമി മാപ്പ് പറയണമെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ ശക്തമാണ്. നുണപ്രചരണം പൊളിഞ്ഞതോടെ മാതൃഭൂമി ഓണ്‍ലൈനില്‍ നിന്ന് വാര്‍ത്ത മുക്കിയെങ്കിലും ഇത് പകര്‍ത്തിയ മറ്റ് വാര്‍ത്താസൈറ്റുകള്‍ ഇപ്പോഴും വാര്‍ത്ത നിലനിര്‍ത്തിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top