22 October Tuesday

ബിഷപ്പിനെ കരുവാക്കി മാതൃഭൂമി ചാനലിന്റെ അഭ്യാസം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന്‌ ചെങ്ങന്നൂരിൽ.
പെട്ടെന്ന്‌ മാതൃഭൂമി ന്യൂസ്‌ ചാനലിൽ ബ്രേക്കിങ് ന്യൂസ്‌.  ‘പിണറായി വിളിച്ചാൽ കാണാൻ പോകില്ല: മാർ അത്താനാസിയോസ്‌. എന്നെ കാണേണ്ടവർ ഇവിടെ വരണം’. കുറച്ചുകഴിഞ്ഞ്‌ മാതൃഭൂമി ചാനലിൽ ചെങ്ങന്നൂർ ഭദ്രാസന ബിഷപ്പ്‌ തോമസ്‌ മാർ അത്താനാസിയോസിന്റെ പ്രതികരണത്തിന്റെ ദൃശ്യങ്ങളും വന്നു.  ദൃശ്യങ്ങളിൽ ചോദ്യകർത്താവില്ല, ചാനൽ മൈക്ക്‌ മാത്രം. ബിഷപ്പിനോടുള്ള ചോദ്യവും കാണിക്കുന്നില്ല. മുഖ്യമന്ത്രി  ചർച്ചയ്‌ക്ക്‌ ഹോട്ടലിലേക്കു ക്ഷണിച്ചപ്പോൾ താൻ പോകില്ലെന്ന്‌ ബിഷപ്പു പറഞ്ഞുവെന്ന മുഖവരെയോടെയായിരുന്നു വാർത്ത.

മുഖ്യമന്ത്രി ഇങ്ങനൊരു കാര്യം ആലോചിച്ചിട്ടുപോലുമില്ലായിരുന്നു. നരേന്ദ്രമോഡിയുമായി അടുപ്പം പുലർത്തിയിരുന്ന ബിഷപ്പിന്റെ പിന്തുണ എൽഡിഎഫ്‌ സ്ഥാനാർഥി സജി ചെറിയാന്‌ ഇല്ലെന്നു വരുത്തിത്തീർക്കുകയും ബിജെപി സ്ഥാനാർഥി പിഎസ്‌ ശ്രീധരൻപിള്ളയെ സഹായിക്കുകയുമായിരുന്നു ചാനലിന്റെ ലക്ഷ്യം. ഒരേ സമയം മുഖ്യമന്ത്രിയെയും ബിഷപ്പിനെയും വഞ്ചിച്ചുകൊണ്ടുള്ള നീക്കം മിനിറ്റുകൾക്കകം പൊളിഞ്ഞു. കോട്ടയം  ദേവലോകത്തെ സഭാനേതൃത്വം ചാനൽ അഭിമുഖത്തെ തള്ളിക്കളഞ്ഞു. മറ്റൊരു ബിഷപ്പും പുരോഹിതരുമടങ്ങിയ സംഘം  സഭയുടെ നിർദ്ദേശമനുസരിച്ച്‌ ചെങ്ങന്നൂരിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച്‌ നിലപാട്‌ അറിയിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top