കണ്ണൂർ> മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിൽ മുഖംമൂടി സംഘം കവർച്ച നടത്തി. വ്യാഴാച പുലർച്ചയാണ് സംഭവം.
പുലര്‍ച്ചെ ഒന്നോടെ അതിക്രമിച്ച് വീട്ടില്‍ കയറിയ അക്രമികൾ വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം സ്വർണവും പണവും എടിഎം കാർഡും കവരുകയായിരുന്നു.
മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയവർ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.