29 February Saturday

അപകീർത്തി വാർത്ത: മാതൃഭൂമിക്ക്‌ വക്കീൽ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

തിരുവനന്തപുരം > അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാർ മാതൃഭൂമി പത്രത്തിനെതിരെ മാനനഷ്‌ടത്തിന് നോട്ടീസ് അയച്ചു. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾ  പറഞ്ഞതായി വാർത്ത നൽകിയെന്നാണ് നോട്ടീസിൽ പറയുന്നത്.

സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞതായാണ്‌ മാതൃഭൂമി വ്യാജവാർത്ത നൽകിയത്. വാർത്ത തിരുത്തുകയോ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽക്കുകയോ ചെയ്യണം എന്നാവശ്യപ്പെട്ട് അഡ്വ. ചെറുന്നിയൂർ പി ശശിധരൻനായർ മുഖേനയാണ് നോട്ടീസ് അയച്ചത്.


പ്രധാന വാർത്തകൾ
 Top