01 August Sunday

കോവിഡ്‌ പോരാളികൾക്കൊപ്പം 
പീഡനക്കേസ്‌ പ്രതിക്കും 
അഭിനന്ദനവുമായി നേതാവ്

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


കവളങ്ങാട്
കോവിഡ്‌ പോരാളികൾക്കൊപ്പം പീഡനക്കേസ്‌ പ്രതിയെയും പ്രശംസിച്ച്‌ മാത്യു കുഴൽനാടൻ എംഎൽഎ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഷാൻ മുഹമ്മദിനെ‌ അഭിനന്ദിച്ചാണ്‌ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഫെയ്‌സ്ബുക് പോസ്റ്റ്.

പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ഷാൻ മുഹമ്മദിനെയാണ്‌ എംഎൽഎ അഭിനന്ദിച്ചത്‌. കേസെടുത്തതിനുപിന്നാലെ ഒളിവിൽ പോയ ഷാൻ മുഹമ്മദിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ്‌ എംഎൽഎയുടെ പോസ്റ്റ്. പീഡനത്തിന്‌ ഇരയായ പെൺകുട്ടി കഴിഞ്ഞദിവസം രാഹുൽഗാന്ധി അടക്കം കോൺഗ്രസ് നേതാക്കൾക്ക് കത്തയച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും വനിതാ ജനപ്രതിനിധികളും കഴിഞ്ഞദിവസങ്ങളിൽ പോത്താനിക്കാട് പൊലീസ് സ്‌റ്റേഷനിലേക്ക് ഷാനെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന്‌ ആരോപിച്ച് മാർച്ചും നടത്തി. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിനെ തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്‌പി  സി ജി സനൽകുമാറിന്റെ നേതൃത്വത്തിലെ പ്രത്യേക സംഘം സംസ്ഥാനത്തിന് പുറത്തും ഇയാൾക്കായി അന്വേഷണം നടത്തുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top