05 December Thursday

മാത്യു കുഴൽനാടൻ ജാതിരാഷ്ട്രീയം കളിക്കുന്നു: എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

തിരുവനന്തപുരം > കോൺഗ്രസ് എംഎൽഎ മാത്യു കുഴല്‍നാടന്‍ ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.  കാര്യലാഭത്തിന് വേണ്ടി എന്തും പറയുകയും ജാതിരാഷ്ട്രീയം കളിക്കുകയുമാണ് അദ്ദേഹം. മാത്യു കുഴല്‍നാടന് നിലവാരം ഉണ്ടെന്നാണ് ഇതുവരെയും കരുതിയത്. എന്നാൽ നിലവാരമില്ലാത്ത രീതിയിൽ ജാതിരാഷ്ട്രീയം കളിക്കുന്ന നിലയാണുണ്ടായതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ചേലക്കരയിലെ വോട്ടര്‍മാര്‍ മറുപടി പറയും. ചേലക്കരയില്‍ ഭരണവിരുദ്ധ വികാരമില്ല. ഇടതുപക്ഷം വിജയിക്കുമെന്ന ആത്മ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top