11 December Wednesday

വയനാടിന്റെ അതിജീവനത്തിന് 15 കോടിയുടെ പദ്ധതി നടപ്പാക്കും: അമൃതാനന്ദമയി മഠം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


കരുനാഗപ്പള്ളി
ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിനും പുനരധിവാസത്തിന് ആവശ്യമായ മറ്റു പ്രവർത്തനങ്ങൾക്കുമായി 15 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന്‌  അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ കേരള സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന്‌ അനുമതി ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും സ്വാമി അമൃതസ്വരൂപാനന്ദ പുരി പറഞ്ഞു.

ഉരുൾപൊട്ടലിന്റെ വ്യാപ്തിയും ആഘാതവും പരിശോധിക്കാൻ മഠം രൂപീകരിച്ച വിദഗ്‌ധ സംഘം മേപ്പാടി, പൊഴുതന, വൈത്തിരി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി റിപ്പോർട്ട്‌ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉരുൾപൊട്ടൽ  പ്രവചന മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചത്.

അമൃതാനന്ദമയിയുടെ 71–--ാം ജന്മദിനം വെള്ളിയാഴ്‌ചയാണ്‌.  വയനാട് ദുരന്ത പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കിയതായി മഠം അധികൃതർ അറിയിച്ചു. അമൃതപുരിയിൽ 101 സ്‌ത്രീകളുടെ വിവാഹവും അമൃത കീർത്തി പുരസ്കാര വിതരണവും നടക്കും. കവി വി മധുസൂദനൻനായർക്കാണ് ഇത്തവണത്തെ അമൃതകീർത്തി പുരസ്കാരം നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top