25 November Wednesday

‘ചിഹ്നം വിളിച്ച്‌’ മാസ്‌കുകൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020


കോതമംഗലം
തെരഞ്ഞെടുപ്പ്‌ ചൂടിൽ മുഖാവരണം മുഖ്യപ്രചാരണമാക്കി സ്ഥാനാർഥികൾ. ആദ്യമായി മാസ്ക്  പ്രചാരണരീതിയാകുന്ന ഖ്യാതിയും ഈ തെരഞ്ഞെടുപ്പിനുണ്ട്. പാർടിചിഹ്നങ്ങൾ പതിപ്പിച്ച മനോഹരമായ മാസ്കുകൾ വിപണിയിലെത്തിക്കഴിഞ്ഞു.  മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചെഗുവേര, അരിവാൾ ചുറ്റിക നക്ഷത്രം, എൽഡിഎഫ് ഹൃദയപക്ഷം, സഖാക്കളേ മുന്നോട്ട് ...  തുടങ്ങിയ ചിത്രങ്ങൾ പതിപ്പിച്ച മാസ്കുകൾ വിപണി കീഴടക്കി. തെരഞ്ഞെടുപ്പു ദിവസം ബൂത്ത് പരിസരത്തു‌ മാത്രമേ ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള മാസ്കിന്‌ വിലക്കുണ്ടാകൂ. സ്വതന്ത്ര സ്ഥാനാർഥികൾക്ക് സ്വീകരിക്കാവുന്ന 75ൽപ്പരം ചിഹ്നങ്ങളുടെ പട്ടിക തെരഞ്ഞെടുപ്പു കമീഷൻ ഇറക്കിയിട്ടുണ്ട്‌.    

തെരഞ്ഞെടുപ്പ്‌ ആരവത്തിൽ സ്ഥാനാർഥികളും തിരക്കിലാണ്. കോവിഡ്‌ കാരണം പതിവ്‌ തെരഞ്ഞെടുപ്പ്‌ കാഴ്‌ചകളൊന്നും ഇത്തവണയില്ല‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ പ്രചാരണത്തിനുള്ള പുതിയ വഴികൾ തേടുകയാണ്‌ ഇവർ. പാരഡി ഗാനരചയിതാക്കൾ, ഗായകർ, റെക്കോഡിങ് സ്റ്റുഡിയോകൾ, ഫ്ലക്സ് സെന്റർ എന്നിവയെല്ലാം തിരക്കിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top