23 August Friday

ചന്ദനത്തൈല ഇ ലേലം 26ന്

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019


മറയൂർ
കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ ചന്ദനതൈല ഇ ലേലം   26 ന് നടക്കും. 1998-ൽ തൊണ്ടിമുതലായി പിടിച്ചെടുത്ത 225 കിലോ ചന്ദനതൈലത്തിൽ 100 കിലോ തൈലമാണ് ലേലത്തിൽ ഇത്തവണ വച്ചിരിക്കുന്നത്. അടിസ്ഥാന വിലയുടെ അടിസ്ഥാനത്തിൽ 25.5 ശതമാനം നികുതി തുകയും ചേർത്ത് 2.93 കോടി രൂപ വിലമതിക്കുന്ന ചന്ദനമാണ് ലേലത്തിൽ വച്ചിരിക്കുന്നത്. ഒരു കിലോ ചന്ദനതൈലത്തിന് 2.33 ലക്ഷം രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.

മുൻപ് നടന്ന ഇ ലേലത്തിൽ ഒരു കിലോ തൈലത്തിന് 2,33,500 രൂപ വിലയ്ക്ക് കേരള ഹാൻഡി ക്രാഫ്റ്റ് സ് ഏഴുകിലോ ചന്ദനം വാങ്ങിയിരുന്നു.1998 ൽ  പീച്ചി റേഞ്ച‌് ഓഫീസറുടെ നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നും എട്ട‌്ബാരലുകളിലായി 225 കിലോ തൈലമാണ് പിടികൂടിയത്. ഈ തൈലം ഇപ്പോൾ തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പിന്റെ സ്ട്രോങ‌് റൂമിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. കേരള സോപ‌്‌സ‌്, കർണ്ണാടക സോപ്പ്സ് ആൻഡ‌് ഡിറ്റർജെന്റ് കമ്പനി, കർണ്ണാടക ഹാൻഡി ക്രാഫ്റ്റ്സ് തുടങ്ങി നിരവധി കമ്പനികൾ ലേലത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top