മലപ്പുറം> മാറാക്കര പഞ്ചായത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരായിരുന്ന 106 പേര് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. യുഡിഎഫിന്റെ കപടരാഷ്ട്രിയത്തിലും വര്‍ഗീയ കൂട്ടുകെട്ടിലും പ്രതിക്ഷേധിച്ചാണ് പ്രവര്‍ത്തകര്‍ മുന്നണി വിട്ടത്.കാടാമ്പുഴയില്‍ നല്കിയ സ്വീകരണം ആവേശമായി
ജാറത്തിങ്കല്‍ നിന്നും ആരംഭിച്ച വാദ്യങ്ങളോടു കൂടിയ പ്രകടനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.പ്രകടനം കാടാമ്പുഴ ബസ്റ്റാന്‍ഡില്‍ സമാപിച്ചു. പൊതു സമ്മേളനം സിപിഐ എം സംസ്ഥാനകമ്മറ്റി അംഗം പി ജയരാജന് ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ സെക്രട്ടറി കെ പി രമേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി സക്കറിയ, ഡോ. ഹുസൈന് രണ്ടത്താണി, കെ പി നാരായണന് എന്നിവര്‍ സംസാരിച്ചു. പി കെ ശ്യാംലാല്‍ സ്വാഗതവും സി ബാവ നന്ദിയും പറഞ്ഞു. ചടങ്ങില്‍ എല്‍ഡിഎഫ് പഞ്ചായത്ത്അംഗങ്ങള്ക്ക് സ്വീകരണം നല്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..