18 October Friday

മരടിലെ ഫ്‌ളാറ്റുകള്‍ സെപ്റ്റംബര്‍ 20നകം പൊളിക്കണമെന്ന് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

കൊച്ചി> മരടിലെ ഫ്‌ളാറ്റുകള്‍ സെപ്റ്റംബര്‍ 20നകം പൊളിക്കണമെന്ന് സുപ്രീംകോടതി. ചീഫ് സെക്രട്ടറി 23ന് ഹാജരാകണമെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് അരുണ്‍ മിശ്ച അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ ഉത്തരവിട്ടിരിക്കുന്നത്.

ഇരുപതിനകം ഫ്‌ളാറ്റ് പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞു. അഞ്ച് പാര്‍പ്പിട സമുച്ചയങ്ങള്‍ ഒരുമാസത്തിനകം പൊളിക്കണമെന്നാണ് സുപ്രീംകോടതി കഴിഞ്ഞ മാര്‍ച്ച് എട്ടിന് ഉത്തരവിട്ടത്. എന്നാല്‍ നിരവധി ഹര്‍ജികളാണ് വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് എത്തിയത്.

 ഇതെല്ലാം അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.അതിനുശേഷവും നിരവധി ഹര്‍ജികള്‍ എത്തിയിരുന്നു. പിന്നീട് സ്വമേധയാ കേസെടുത്താണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top