12 November Tuesday

മരട് ഫ്ളാറ്റ്: 45 പേര്‍ക്ക്കൂടി നഷ്ടപരിഹാരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

കൊച്ചി> സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ 45 ഉടമകള്‍ക്ക് കൂടി നഷ്ടപരിഹാരം അനുവദിച്ചു. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ ചെയര്‍മാനായ സമിതിയാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്.

ഇതുവരെ 59 പേര്‍ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്.വ്യാഴാഴ്ചത്തെ സിറ്റിങില്‍ 64 അപേക്ഷകള്‍ പരിഗണിച്ചു. ആവശ്യമായ രേഖകളില്ലാത്തതിനാല്‍ 18 അപേക്ഷകള്‍ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

 45 ഫ്‌ളാറ്റ് ഉടമകളില്‍ നാലു പേര്‍ക്കാണ് 25  ലക്ഷം രൂപ അനുവദിച്ചത്. ബാക്കിയുള്ളവര്‍ ആവശ്യമായ രേഖകള്‍ നല്‍കുന്ന മുറയ്ക്ക് തുക ഉയര്‍ത്തി നല്‍കുമെന്ന് സമിതി വ്യക്തമാക്കി. ഫ്ളാറ്റ് വില്‍പന സമയത്ത് കരാറില്‍ കാണിച്ച തുകയനുസരിച്ച് 13 ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെയാണ് നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top