27 February Thursday

സൈറണ്‍ മുഴങ്ങി: ഗോള്‍ഡന്‍ കായലോരം നിലംപതിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020

കൊച്ചി > അവസാന ഫ്‌ളാറ്റും തകര്‍ക്കുന്നതിനായുള്ള രണ്ടാം സൈറണും മുഴങ്ങി. ഗോള്‍ഡന്‍ കായലോരം പൊളിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. തീരദേശ പരിപാലന നിയമം കാറ്റില്‍ പറത്തി കെട്ടിപ്പൊക്കിയ മൂന്ന് ഫ്‌ളാറ്റുകളും ഓര്‍മയാകുമ്പോള്‍ സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത നിയമനടപടികള്‍ക്ക് കേരളം സാക്ഷിയാകുകയാണ്.
 
മുന്‍ സ്‌ഫോടനങ്ങളില്‍ നിന്നും വ്യത്യസ്തമായി 26 മിനിറ്റ് വൈകിയാണ് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് പൊളിക്കുന്നതിനായുള്ള ആദ്യ സൈറണ്‍ മുഴങ്ങിയത്. അവസാന സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാലാണ്  പൊളിക്കല്‍ വൈകുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
 
 വൈറ്റില - കുണ്ടന്നൂര്‍  ദേശീയപാതയില്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ദേശീയ പാതയില്‍ തൈക്കുടം പാലത്തില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. തലയുയര്‍ത്തി നിന്നിരുന്ന മൂന്ന് ഫ്‌ളാറ്റുകളാണ് ഇന്നലെയും ഇന്നുമായി കോണ്‍ഗ്രീറ്റ് കൂമ്പാരമായത്.

ഹോളി ഫെയ്ത്ത്, അല്‍ഫാ സെറിന്‍, ജെയ്ന്‍കോറല്‍കോവ് എന്നി ഫ്‌ളാറ്റുകളാണ് ഇന്നലെയും ഇന്നുമായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. അവസാന ഫ്‌ളാറ്റായ  ഗോള്‍ഡന്‍ കായലോരവും നിലംപതിക്കുന്നതോടെ നിയമലംഘകര്‍ക്കുമേല്‍ ഉയര്‍ന്നുകേട്ട സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി കേരളത്തില്‍ പൂര്‍ണമായി നടപ്പാവുകയാണ്.
 
 അപൂര്‍വ കാഴ്ചയ്ക്ക് സാക്ഷിയാകാന്‍  രാവിലെ മുതല്‍ തടിച്ചൂകൂടിയ ജനങ്ങള്‍ ഇപ്പോഴും പ്രദേശത്ത് തുടരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യംകൂടി ഉയര്‍ത്തിപ്പിടിച്ചുള്ള സുപ്രീംകോടതിയുടെ വിധിയാണ് ഫ്‌ളാറ്റുകളെല്ലാം തകകര്‍ത്തതു വഴി കേരളത്തില്‍ നടപ്പാക്കിയിരിക്കുന്നത്‌

 


പ്രധാന വാർത്തകൾ
 Top