16 September Monday

മരടിലെ അപ്പാർട്ടുമെന്റുകൾ :ആറ്‌ ആഴ്‌ചവരെ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

ന്യൂഡൽഹി> മരടിലെ അപ്പാർട്ടുമെന്റുകൾ പൊളിച്ചുനിക്കുന്നത്‌ സംബന്ധിച്ച്‌ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് അജയ് രസ്തോഗി എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ്‌ ഉത്തരവ്‌. ആറു ആഴ്‌ചത്തേക്കാണ് തൽസ്ഥിതി തുടരുക, അപ്പാർട്മെന്റുകൾ അതുവരെ പൊളിച്ചു മാറ്റില്ല.

ഫ്ലാറ്റ് ഉടമകൾ നൽകിയ ഹർജി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ജൂലൈ ആദ്യ വാരം ലിസ്റ്റ് ചെയ്യാനും നിർദേശിച്ചു.  ആറു ആഴ്ച യ്ക്ക് വരെയോ അല്ലെങ്കിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കുന്നത് വരെയോ തൽസ്ഥിതി തുടരാൻ ആണ് നിർദേശം.

തീരദേശ നിയമം ലംഘിച്ച് മരട് മുൻസിപ്പാലിറ്റി പരിധിയിൽ നിർമ്മിച്ച ഉള്ള 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മെയ് 8 നാണ്‌ ഉത്തരവ് ഇട്ടത്‌.

ഹോളി ഫെയ്ത്ത് അപ്പാർട്മെന്റ്സ്, കായലോരം അപ്പാർട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിംഗ്, ആൽഫ വെൻഷ്വർസ് എന്നിവ പൊളിച്ച് നീക്കാൻ ആയിരുന്നു ഉത്തരവ്. പുതിയ തീരപ്ലാൻ കോടതിയിൽ നിന്ന് മറച്ചു വച്ചതായി ഫ്ലാറ്റ് ഉടമകൾ വാദിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top