03 February Friday

സര്‍ക്കാരിന് കടുംപിടിത്തമില്ല; പ്രശ്നം പരിഹരിച്ചാല്‍ മല്‍സ്യതൊഴിലാളികളും തുറമുഖത്തിന് എതിരാവില്ല- മാര്‍ ജോര്‍ജ് ആലഞ്ചേരി

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

കൊച്ചി> വിഴിഞ്ഞം പ്രശ്‌ന‌ത്തില്‍ സര്‍ക്കാര്‍ നിലപാട് കടുംപിടിത്തമല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.കരാര്‍ ഒപ്പിട്ട പദ്ധതിയായതുകൊണ്ട് അത് പൂര്‍ത്തീകരിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.

എന്നാല്‍ മല്‍സ്യതൊഴിലാളികളുടെ അവസ്ഥ പരിതാപകരമായതുകൊണ്ട് അതുകൂടി പരിഹരിക്കണം.അതുകൂടി പരിഹരിച്ചാല്‍ തുറമുഖ നിര്‍മാണത്തിന് അനുകൂലമായ നിലപാടിലേക്ക് തൊഴിലാളികളും എത്തുമെന്നും അദ്ദേഹം പറഞ്ഞു.  വിഴിഞ്ഞത്തെ പ്രശ്നം സഭയുടെ മാത്രം പ്രശ്നമല്ലെന്നും പൊതുപ്രശ്നമാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top