17 January Friday

ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ മാവോയിസ്റ്റ് പോസ്റ്റര്‍; സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

കോഴിക്കോട്> കക്കോടി ഏരിയയിലെ നന്മണ്ട പതിനാലാം മൈല്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ സായുധ സമരത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്റര്‍.പ്രഭാതസവാരിക്കിറങ്ങിയവരാണ് പോസ്റ്റര്‍ കണ്ടത്.

പൗരത്വ ബില്ലിനെതിരെ കലാപം ചെയ്യുക, സായുധ സമരത്തിലൂടെ പുതിയൊരു ഇന്ത്യയെ നിര്‍മ്മിക്കുക, തൊഴിലാളി വര്‍ഗ ഭരണകൂടം സൃഷ്ടിച്ചെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പതിച്ച രണ്ടു പോസ്റ്ററുകളിലുമുള്ളത്.നാട്ടുകാര്‍ ബാലുശേരി പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് പോസ്റ്ററുകള്‍ നീക്കി.സംഭവത്തെക്കുറിച്ച് പ്രത്യേക സ്‌ക്വാഡ് അന്വേഷണമാരംഭിക്കുമെന്ന് എസ്.ഐ.കെ.സജിഷ് അറിയിച്ചു.

വനാന്തരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിവന്നിരുന്ന മാവോവാദികള്‍ നാട്ടിന്‍ പുറങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്‌

 


പ്രധാന വാർത്തകൾ
 Top